രാജപുരം: റാണിപുരത്തെ സര്‍വീസ് വില്ലയുടെ ഉടമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. ഇതു സംബന്ധിച്ച് റാണിപുരത്തെ ഒലിവ് സര്‍വീസ് വില്ല ഉടമ ഐവിന്‍ ജോസഫ് പുതംപാറ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.കാഞ്ഞങ്ങാട് കല്ലൂരാവിയിലെ പി.വി. അഷറഫിനെതിരെയാണ് പരാതി നല്‍കിയത്. ഒലിവ് സ്ഥാപനം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ വിവരാവകാശ രേഖ തന്റെ പക്കലുണ്ടെന്നും പറഞ്ഞാണ് ഭീഷണി. ഫോണിലൂടെയുള്ള ഭീഷണിക്ക് പുറമെ സോഷ്യല്‍ മീഡിയയിലും സ്ഥാപനത്തിന്റെ പേരില്‍ മോശം പരാമര്‍ശം നടത്തി. എറണാകുളത്തെ മാധ്യമ പ്രവര്‍ത്തകരെ കുട്ടി സ്ഥാപനത്തിന്റെ വീഡിയോ എടുത്ത് വാര്‍ത്ത നല്‍കി സ്ഥാപനം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഐവിന്‍ ജോസഫ് പറയുന്നു. അവശ്യപ്പെടുന്ന പണം തന്നാല്‍ വാര്‍ത്ത നല്‍കാതിരിക്കാം എന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു.
സംസ്ഥാന ടൂറിസം വകുപ്പിന്റെയുംപഞ്ചായത്തിന്റെയും അംഗീകാരമത്തോടെയാണ് തന്റെ സ്ഥാപനം പ്രവര്‍ത്തിവരുന്നതെന്നു ഐവിന്‍ പറയുന്നു. കല്ലൂരാവിയിലെ അഷറഫിന് പുറമെ,എ.പി.ബഷീര്‍, റത്തുഷ എന്നിവര്‍പ്രശ്‌നം ഉടനെ പരിഹരിച്ചില്ലെങ്കില്‍ വലിയ സാമ്പത്തിക ഫൈന്‍ സര്‍ക്കാരില്‍ അടക്കേണ്ടിവരുമെന്നും അതൊഴിവാക്കാന്‍ കാണേണ്ടപോലെ കാണണമെന്നും ഇല്ലെങ്കില്‍ എട്ടോളം മീഡിയ പ്രവര്‍ത്തകരെ കൂട്ടി സര്‍വ്വീസ് വില്ലയില്‍ വന്ന് വീഡിയോ എടുത്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് റാണിപൂരം ഇക്കോടൂറിസം അസോസിയേഷന്റെ നേതൃത്വത്തില്‍ രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയതെന്ന് അസോസിയേഷന്‍പ്രസിഡന്റ് ബിജി കെ.തോമസ്, വൈസ് പ്രസിഡന്റ് എസ്.മധുസൂദനന്‍, സെക്രട്ടറി കെ.വി.ഗണേശന്‍, ജോയിന്റ് സെക്രട്ടറി ഷാജി ചാരാത്ത്, ട്രഷറര്‍ ഐവിന്‍ ജോസഫ് , അനില്‍ വെട്ടിക്കാട്ടില്‍, മാത്യു ജോസഫ് , ജോയി ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.