കണ്ണൂര്‍: തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. പുലര്‍ച്ചെ 12.30-നും 1.00-നും ഇടയിലാണ് പെണ്‍കുട്ടികള്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുപോയത്. സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. പെണ്‍കുട്ടികളെ ഏറെക്കുറെ കണ്ടെത്തിയതായും ഉടന്‍ തന്നെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.