രാജപുരം:കോടാംബേളൂര്‍ പഞ്ചായത്തിലെ ചുള്ളിക്കരയില്‍ താമസിക്കുന്ന നാടിന്റെ പൊതു സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഗംഗാധരന്‍ കെ, ഹൃദയസംബന്ധമായ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോള്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കാസര്‍ഗോഡ് മിംസ് ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്ക് വിധേയമാവുകയും തുടര്‍ന്ന് നടന്ന മെഡിക്കല്‍ പരിശോധനയില്‍ ഗംഗാധരന്റെ പിത്താശയത്തില്‍ കല്ല് വളര്‍ന്നു വലുതായി പൊട്ടിയ അവസ്ഥയിലും കരളിനും മറ്റും ഗുരുതരമായ അണുബാധ കാണപ്പെടുകയും ചെയ്തു.
അതോടൊപ്പം ഗുരുതരമായ പോസ്റ്റേറ്റ് വീക്കം വര്‍ദ്ധിച്ച് മൂത്ര തടസ്സം ഉണ്ടാവുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് ഗംഗാധരന് അടിയന്തരമായി പിത്താശയം പ്രോസ്റ്റേറ്റ് എന്നിവയില്‍ അടക്കം 4 ശസ്ത്രക്രിയകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എട്ടു ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ഓപ്പറേഷനുകളും, മറ്റു തുടര്‍ ചികിത്സകളും സാധാരണ കൂലിപ്പണിക്കാരനായ ഗംഗാധരന്റെ കുടുംബത്തിന് താങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കോടോം ബേളൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ആന്‍സി ജോസഫ് ചെയര്‍മാനായും ബാലകൃഷ്ണന്‍ ജി കണ്‍വീനറായും ചികിത്സ സഹായ കമ്മിറ്റി രൂപീകരിക്കുകയും രാജപുരം കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. വ്യക്തികള്‍ വിവിധ രാഷ്ട്രീയ സംഘടനകള്‍ സന്നദ്ധ സംഘടനകള്‍ എന്നിവയിലൂടെ വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തു തരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കേരള ഗ്രാമീണ്‍ ബാങ്ക്
അക്കൗണ്ട് നമ്പര്‍:
40663101044445
IFC CODE:
KL GB 00 40663
MB No: 6235 441285