രാജപുരം: കരുവാടകം ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. എ സി പ്രഭാകരന്‍ നായര്‍ ചെയര്‍മാനും ഇ. മധുസൂദനന്‍ കണ്‍വീനറും ആയിട്ടുള്ള 25 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. ഒക്ടോബര്‍ 11 മുതല്‍ 21 വരെ വിവിധ പരിപാടികളോടുകൂടി നവരാത്രി ആഘോഷം നടക്കും.ഈ വര്‍ഷം ക്ഷേത്രത്തില്‍ സവിശേഷമായ ആഘോഷങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഇതിനായി ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഇരിവല്‍ കൃഷ്ണദാസ് വാഴുന്നവരുടെ കാര്‍മ്മികത്വത്തില്‍ പ്രതിപദം മുതല്‍ നവമി വരെയുള്ള ദിവസങ്ങളില്‍ ദേവിയുടെ 9 ഭാവങ്ങളില്‍ ഉള്ള പൂജകള്‍ നടത്തും. യഥാക്രമം ശൈലപുത്രി ബ്രഹ്‌മചാരിണി,ചന്ദ്രഘണ്ഡ കൂസ്മാണ്ഡ ,സ്‌കന്ദ മാതാ കാര്‍ത്യായനി, കാളരാത്രി മഹാഗൗരി, സിദ്ധാധാത്രി എന്നീ ഭാവങ്ങളില്‍ ഉള്ള പൂജകള്‍ക്ക് പുറമേ ചണ്ഡികാ ഹോമം, ഗ്രന്ഥപൂജ, ആയുധപൂജ , വിദ്യാരംഭം ഇവയോടു കൂടി ഈ വര്‍ഷത്തെ നവരാത്രി ആഘോഷം സമാപിക്കും. കൂടാതെ എല്ലാ ദിവസവും സമൂഹ ലളിതാസഹസ്രനാമ പാരായണം, ഭജന ഭക്തിഗാന സുധ അക്ഷരശ്ലോക സദസ്സ്, കവിയരങ്ങ് ,കവിത ആലാപനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.