പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര അംബിക പരിപാലന സമിതി മുന്‍ പ്രസിഡന്റും ക്ഷേത്ര യു എ ഇ കമ്മിറ്റിയുടെ ആദ്യകാല പ്രസിഡന്റു മായിരുന്ന ഉദുമ വള്ളിയോട്ട് വളപ്പില്‍ ഹരിശ്രീയില്‍ എച്ച്. ഉണ്ണികൃഷ്ണന്‍ (75) അന്തരിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ആദ്യകാല പ്രസിഡന്റായിരുന്ന പരേതനായ എച്ച് ഗോപാലന്‍ മാസ്റ്റരുടെയും പരേതയായ ചിരുതയുടെയും മകനാണ് .
നിലവില്‍ കുറ്റിക്കോല്‍ താഴത്ത് വളപ്പ്, കിഴക്കേ വീട് തറവാട് ട്രസ്റ്റ് ചെയര്‍മാന്‍ ആണ്. ഭാര്യ: ഗീത. മക്കള്‍ പ്രിയങ്ക, നീതി ( ഓഫീസര്‍ കാനറാ ബാങ്ക് കാസര്‍കോട് ബ്രാഞ്ച് ). മരുമക്കള്‍: ഹരീഷ്, (ഡ്രഡ്ജര്‍ ഓപ്പറേറ്റര്‍ ആന്ധ്ര പ്രദേശ്), ആദര്‍ശ് ബാലകൃഷ്ണന്‍ (ആലിങ്കാല്‍). സഹോദരങ്ങള്‍: രമണി, വിശ്വംഭരന്‍, പുരുഷോത്തമന്‍ ഹരിഹരന്‍, വേലായുധന്‍, പരേതനായ കറുവന്‍.