രാജപുരം: പൊതു വിദ്യാഭ്യാസവകുപ്പിന് കീഴില്‍ ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ ഗെയിംസ് അസോസിയേഷന്‍ ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ വച്ച് നടത്തിയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, ജൂനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം , സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .