പാലക്കുന്ന് : ഖത്തര്‍ പാലക്കുന്നമ്മേ ശരണം കൂട്ടായ്മ ഓണാഘോഷവും ത്രൈമാസ പൊതു യോഗവും നടത്തി. മന്നായി റൗണ്ടബൗട്ടിനടുത്തുള്ള അല്‍ ഓസ്റ റെസ്റ്റോറന്റില്‍ നടന്ന കൂട്ടായ്മയില്‍ പുരുഷു പള്ളം അധ്യക്ഷനായി. പാലക്കുന്ന് ക്ഷേത്രവും കഴക വിഷയങ്ങളും കോര്‍ത്തിണക്കി നടത്തിയ പ്രശ്‌നോത്തരി മത്സരത്തില്‍ അശോകന്‍ പാക്യര, വിനീത് ഉദയമംഗലം, ഭരതന്‍ കുന്നുമ്മല്‍ ഒന്നും രണ്ടും മൂന്നും
സ്ഥാനങ്ങള്‍ നേടി. സെക്രട്ടറി രാജന്‍ കുന്നുമ്മല്‍, ചേതന്‍ കൊപ്പല്‍, പ്രജോഷ്, ദിനേശന്‍ കൂളിക്കുന്ന്, അശോകന്‍ പാക്യാര, വിനീത് ഉദയമംഗലം എന്നിവര്‍ സംസാരിച്ചു. വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.