വനിത ശിശുവികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് (ICDS) സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പോഷൺ മാസാചരണം-2026 (Poshan Maah) വിപുലമായ പരിപാടികളോടെ ആരംഭിച്ചു. പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ പ്രചാരണ പോസ്റ്ററിന്റെ പ്രകാശനവും, ഒപ്പുവെക്കൽ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവ്വഹിച്ചു.
ചടങ്ങിൽ കാസർകോട് ജില്ലാതല ഐ.സി.ഡി.എസ്. സെൽപ്രോഗ്രാം ഓഫീസർ ജെംലാ റാണി. എ. കെ സീനിയർ സൂപ്രണ്ട്, ഡി.പി.ഒ ശൈലശ്രീ എ. ടി. പോഷൺ അഭിയാൻ ജില്ലാ കോർഡിനേറ്റർ വിപിൻ പവിത്രൻ, 12 ഐ സി ഡി എസ് പ്രോജക്റ്റിലെ ശിശുവികസന പദ്ധതി ഓഫീസർമാർ, എന്നിവർ പങ്കെടുത്തു.