കുട്ടികളിലെ അര്‍ബുദം: പാലക്കുന്ന് ലയണ്‍സ് ക്ലബ് ബോധവല്‍ക്കരണ ക്ലാസ് നടത്തി

പാലക്കുന്ന്: കുട്ടികളില്‍ കണ്ടുവരുന്ന വിവിധ തരം അര്‍ബുദ രോഗങ്ങളെ കുറിച്ച് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ‘മുന്‍കൂട്ടി തിരിച്ചറിഞ്ഞാല്‍ ചികിത്സയുടെ വിജയ സാധ്യത ഏറെ’ എന്ന സന്ദേശം രക്ഷിതാക്കളിലേക്കും പൊതു ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹാളില്‍ നടത്തിയ ക്ലാസ് എസ്. പി.എം. ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. മോഹനന്‍ പട്ടത്താന്‍, പി.എം ഗംഗാധരന്‍, മോഹനന്‍ ചിറമ്മല്‍, പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, പാലക്കുന്നില്‍ കുട്ടി, കുമാരന്‍ കുന്നുമ്മല്‍, പള്ളം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളില്‍ ലിംഫോമ, രക്ത, തലച്ചോര്‍, കണ്ണ്, വൃക്ക, അസ്ഥി എന്നിവയെ ബാധിക്കുന്ന അര്‍ബുദ രോഗത്തെ കുറിച്ച് ജില്ലാ ആശുപത്രിയിലെ ഓണ്‍ക്കോളജി വിഭാഗം തലവന്‍ ഡോ. വിവേക് നമ്പ്യാര്‍ ആണ് ക്ലാസ്സെടുത്തത്. സദസ്സില്‍ നിന്നുള്ള സംശയങ്ങള്‍ക്ക് അദ്ദേഹം കൃത്യമായി മറുപടി നല്‍കി. അനിഷ് ചായ്യോത്ത് കോര്‍ഡിനേറ്റര്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *