പുല്ലൂർ :സി.പി.ഐ.എം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമ വാർഷികവും അനുസ്മരണവും പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരള ത്ത് നടന്നു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം.രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി. ബിന്ദു അധ്യക്ഷത വഹിച്ചു.. വി. ഗിനീഷ്, വി.നാരായണൻ മാസ്റ്റർ,നാരായണൻ മാടിക്കാൽ,പി. നാരായണൻ, എ. കൃഷ്ണൻ,എം. വി. നാരായണൻ ടി.ഹരീഷ് എന്നിവർ സംസാരിച്ചു. പി കുഞ്ഞി കേളു സ്വാഗതം പറഞ്ഞു.