മുന്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തട്ടുമ്മല്‍ എം മാധവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് തട്ടുമ്മലില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

രാജപുരം: മുന്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും ഡിസിസി അംഗവും, ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന തട്ടുമ്മല്‍ മാധവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് തട്ടുമ്മലില്‍സര്‍വ്വകക്ഷി അനുശോചന യോഗം നടത്തി. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ,ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ്കുമാര്‍,സിപിഎം ജില്ലാ കമ്മിറ്റി അംഗം ഷാലു മാത്യു,ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ വേലായുധന്‍, സിപിഐ നേതാവ് പി രാമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് എം നേതാവ് ഷിനോജ് ചാക്കോ, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടിവി ജയചന്ദ്രന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍, ലക്ഷ്മി തമ്പാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണന്‍ മൊയോലം, ശ്രീജിത്ത് പറക്കളായി, സജിത ശ്രീകുമാര്‍ , ജോളി ജോസഫ്, മണ്ഡലം പ്രസിഡണ്ട് മാരായ എം.ജയകുമാര്‍,എം ജെ ബേബി, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാരായണന്‍ നായര്‍ പുതിയകണ്ടം,ഷാജി. ഇ. കെ,എന്‍എസ്എസ് ഭാരവാഹി രാമചന്ദ്രന്‍ നായര്‍ , വേങ്ങയില്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, കെ വി കുഞ്ഞമ്പു തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ബാലകൃഷ്ണന്‍ ബാലൂര്‍ സ്വാഗതവും കപ്പാത്തിക്കാല്‍ നാരായണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *