അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ ‘മീലാദ് ഫെസ്റ്റ് 2026’ കലാമേളയ്ക്ക് പ്രൗഢമായ സമാപനം

രാജപുരം: നബിദിനാഘോഷങ്ങളുടെ ഭാഗമായി അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയും ഖാജാ ഗരീബ് നവാസ് അക്കാദമിയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മീലാദ് ഫെസ്റ്റ് 2026’ വിദ്യാര്‍ത്ഥികളുടെ കലാ-സാംസ്‌കാരിക മത്സരങ്ങള്‍ക്ക് തുടക്കമായി. ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന പ്രമേയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രൗഢഗംഭീരമായ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഉമര്‍ സഖാഫി (സെക്രട്ടറി, ശുഹദാ പാണത്തൂര്‍) നിര്‍വ്വഹിച്ചു.

വിദ്യാര്‍ത്ഥികളില്‍ പ്രവാചക സ്‌നേഹത്തോടൊപ്പം സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം വേദികള്‍ അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.അബ്ദുല്‍ റഹ്‌മാന്‍ നൂറാനി സ്വാഗതം ആശംസിച്ച സദസ്സില്‍ ഷിഹാബുദ്ദീന്‍ അഹ്‌സനി, സുബൈര്‍ പടന്നക്കാട് എന്നിവര്‍ പ്രവാചക സന്ദേശങ്ങളെ മുന്‍നിര്‍ത്തി വിപുലമായ രീതിയില്‍ വിഷയവതരണം നടത്തി സംസാരിച്ചു. മുജീബ് ജ്വഹരി പരിയാരം ഇശല്‍ വിരുന്ന് ആലപിച്ചു

മദ്രസ അധ്യാപകര്‍, മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹമീദ് എ, മുഹമ്മദ് അലി, ജുനൈദ് എം, ഇബ്രാഹിം മുസ്ലിയാര്‍ നൗഷാദ് ചുള്ളിക്കര വിവിധ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥികളാണ് മീലാദ് ഫെസ്റ്റിലെ വൈവിധ്യമാര്‍ന്ന ഇസ്ലാമിക കലാമത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *