ബുക്കിംഗില്‍ റെക്കോര്‍ഡ് കുതിപ്പ്; ഇലക്ട്രിക് കാര്‍ വിപണിയില്‍ മേധാവിത്തം ഉറപ്പിച്ച് ടാറ്റ മോട്ടോഴ്സ്

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ മുന്‍നിര സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്സ്. കഴിഞ്ഞ ആറ് മാസത്തിനിടെ കമ്പനിയുടെ ഇലക്ട്രിക് കാറുകള്‍ക്കുള്ള ബുക്കിംഗ് ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചതായി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി വ്യക്തമാക്കി. വിപണിയിലെ മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ വലിയ മുന്നേറ്റമാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിലും മികച്ച വില്‍പ്പന നേടാനാകുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളും ഇലക്ട്രിക് വാഹന വിപണിക്ക് കരുത്തേകിയതായി വിലയിരുത്തപ്പെടുന്നു. ഇവികള്‍ക്ക് 5% ജിഎസ്ടി നിരക്ക് തുടര്‍ന്നതും, ചെറുകാറുകളുടെ നികുതി കുറഞ്ഞതും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമായി. ഇലക്ട്രിക് വാഹനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചതും പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിയതും വരും മാസങ്ങളിലും വില്‍പ്പന കുതിച്ചുയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *