പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം 28 ന് നടക്കും. രാവിലെ 10 മുതല്‍ അംബിക ഓഡിറ്റോറിയത്തിലും അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി നടക്കുന്ന ആഘോഷം രാത്രി വരെ നീളും. മത്സരങ്ങള്‍ രാവിലെ 10ന് തുടങ്ങും. ചിത്രരചന, കഥ, കവിത, ഉപന്യാസരചന മത്സരങ്ങള്‍ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും നടക്കുന്ന പൂക്കളമത്സരവും തുടര്‍ന്നുള്ള പരിപാടികളും അംബിക ഓഡിറ്റോറിയത്തിലുമായിരിക്കും നടക്കുക. ഉച്ചയ്ക്ക് 2ന് ആചാര സ്ഥാനികര്‍ സുനീഷ് പൂജാരിയും കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താറും ചേര്‍ന്ന് ഭദ്രദീപം കൊളുത്തും. തുടര്‍ന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അംബിക ആര്‍ട്‌സ് കോളേജ് വിദ്യാര്‍തഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേരും.
3ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ. നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷനാകും. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. കവി ദിവാകരന്‍ വിഷ്ണുമംഗലം പ്രഭാഷണം നടത്തും. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് അഡ്വ എ. ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാം വാതുക്കല്‍, അംബിക പരിപാലന സമിതി സെക്രട്ടറി കൃഷ്ണന്‍ പള്ളം തുടങ്ങിയവര്‍ പങ്കെടുക്കും.
5 മുതല്‍ നൃത്ത ശില്പം, തീരുവാതിരക്കളി, കൈകൊട്ടിക്കളികളും അംബിക കലാകേന്ദ്രം കുട്ടികളുടെ നൃത്ത അരങ്ങേറ്റവും സംഗീതാര്‍ച്ചനയും ഉണ്ടായിരിക്കും. തുടര്‍ന്ന് കണ്ണൂര്‍, കേരള സര്‍വകലാശാലകളില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ഒന്നും രണ്ടും മൂന്നും റാങ്ക് ജേതാക്കളെ അനുമോദിക്കും. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നും മറ്റു വിവിധ സ്‌കൂളുകളില്‍ നിന്നും ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള വിവിധ സ്മാരക വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കലാപരിപാടികള്‍ രാത്രിവരെ തുടരും.