രാജപുരം : പനത്തടി മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിലെ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഇന്‍കാസ് ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ സ്‌കൂള്‍ യൂണിഫോമുകള്‍ വിതരണം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് മുഖ്യാതിഥിയായി. കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് എം. ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പത്മകുമാരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ജയിംസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുപ്രിയ അജിത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. രതീഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ എന്‍. വിന്‍സെന്റ്, കെ.കെ. വേണുഗോപാല്‍, ബിജി മണിയംകുളം, അനിതകുമാരി, കെ. രാധിക, പ്രസീത റാണി, റീന തോമസ്, ഷിബു, ഐ.സി. ഐസക്, ഭവ്യ പി.എസ്, എസ്.ഐ.ഡി. ജില്ലാ കോര്‍ഡിനേറ്റര്‍ സാവിത്രി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എംവി കൃഷ്ണന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് എം എം. തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, ഇന്‍കാസ് ഖത്തര്‍ ജില്ലാ ഭാരവാഹികളായ സണ്ണി വടാന, സണ്ണി അബ്രഹാം, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എ.എസ്. കൃഷ്ണന്‍, കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ ഇ.കെ. ജയന്‍, വിഷ്ണുദാസ്, ജോസ് പുളിക്കയില്‍, ജോസ് നാഗരോലില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്‍കാസ് ഖത്തര്‍ ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം പി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജേഷ് കുമാര്‍ വി.വി. നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണസദ്യയും നടത്തി.