രാജപുരം അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ – ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഓണം സഹകരണ വിപണി രാജപുരത്ത് ആരംഭിച്ചു.

രാജപുരം : രാജപുരം അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ – ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഓണം സഹകരണ വിപണി രാജപുരത്ത് ആരംഭിച്ചു. സംഘം പ്രസിഡന്റ് സെന്റിമോന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ ആദ്യ വില്പന നടത്തി . ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ റോയി പി എല്‍, സംഘം മുന്‍പ്രസിഡണ്ട് പി സി തോമസ്, സംഘം മുന്‍ വൈസ് പ്രസിഡന്റ് മാരായ ടി കെ നാരായണന്‍, വി കുഞ്ഞിക്കണ്ണന്‍,എന്നിവര്‍ സംസാരിച്ചു, സംഘം സെക്രട്ടറി രജനി എസ് സ്വാഗതവും ഡയറക്ടര്‍ ബേബി ഏറ്റിയപ്പള്ളില്‍ നന്ദിയും പറഞ്ഞു. ആഗസ്റ്റ് 16 മുതല്‍ 25 വരെയാണ് വിപണി. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടു കൂടി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *