പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ സഹകരണ ഓണം വിപണി പാണത്തൂരില്‍ ആരംഭിച്ചു.

രാജപുരം : പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ സഹകരണ ഓണം വിപണി പാണത്തൂരില്‍ ആരംഭിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ ജെ ജെയിംസ് ആദ്യ വില്പന നടത്തി. പഞ്ചായത്തംഗങ്ങളായ എം ഷിബു, എന്‍ വിന്‍സെന്റ്, കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം ജയകുമാര്‍, സി പി എം പനത്തടി ഏരിയ കമ്മിറ്റിയംഗം പി തമ്പാന്‍, സംഘം വൈസ് പ്രസിഡന്റ് രാധാ സുകുമാരന്‍, ഡയറക്ടര്‍മാരായ ഇ കെ അനില്‍കുമാര്‍, സണ്ണി ജോസഫ്, എം ഫൗസിയ, മോളി ജോസ് സംഘം സെക്രട്ടറി ടി ജി കവിത എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *