രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി ഡി എസ് വനിത വികസന കോര്‍പ്പറേഷന്‍ അനുവദിച്ച ബള്‍ക്ക് ലോണ്‍ (3, 41, 15000) ഉല്‍ഘാടനം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം സൈമണ്‍ നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബി.രമ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ എഡിഎംസി (അസ്സി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍)കിഷോര്‍ കുമാര്‍ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി. എല്‍ റോയി ,പി.ശ്രീവിദ്യ, മെമ്പര്‍മാരായ പി.ഗീത, ബിന്ദു ഗംഗാധരന്‍, സി.രേഖ, പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ,ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സോയ, വനിത വികസന കോര്‍പറേഷന്‍ കോര്‍ഡിനേറ്റര്‍ ഹിമ എന്നിവര്‍ പ്രസംഗിച്ചു. അക്കൗണ്ടന്റ് രവിത സ്വാഗതവും വൈസ് ചെയര്‍ഴ്‌സണ്‍ സാവിത്രി അയ്യപ്പന്‍ നന്ദിയും പറഞ്ഞു. സി ഡി എസ് എ ഡി എസ് അംഗങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ 2025 -26 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അയല്‍ക്കൂട്ട സെക്രട്ടറി ലതബാലന്‍, എ ഡി എസ് സെക്രട്ടറി ഷീന ജോഷി, ഇലക്കറി ഫെസ്റ്റ് വിജയികള്‍ തുടങ്ങിയവരെ ആദരിച്ചു.