ഉദുമ : പ്ലസ് ടു ജിയോളജി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയവരെയും മുഴുവന്‍ എ പ്ലസ് നേടിയവരെയും ഹയര്‍ സെക്കന്‍ഡറി ജിയോളജി ടീച്ചേഴ്‌സ് ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ഉദുമ ജിഎച്ച് എസ് സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങ് ഉത്തര മേഖല വിജിലന്‍സ് എസ്. പി. പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാന കയറ്റം ലഭിച്ച പി. ബാലകൃഷ്ണന്‍ നായര്‍,
ജിയോളജി പഠനം പൂര്‍ത്തിയാക്കി ഉന്നത നിലയില്‍ എത്തിയ എ. ഗോപിനാഥന്‍ നായര്‍, മേഘ, സൗമ്യ എന്നിവരെ ആദരിച്ചു.
സുനില്‍കുമാര്‍ കരിച്ചേരി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് കുമാര്‍, പി ടി എ പ്രസിഡണ്ട് കെ. വി.രഘുനാഥന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ അബ്ദുള്ള, പഞ്ചായത്തംഗങ്ങളായ ഹംസ ദേളി, സി കെ വേണു, പ്രധാനധ്യാപിക പി. ആശ, കെ. വി.അഷ്‌റഫ്, അബ്ബാസ് നാലംവാതുക്കല്‍ , ജോയ് ജോസ് പോള്‍, കെ ബാലകൃഷ്ണന്‍, കെ വിശ്വനാഥ, പി പുഷ്പ, ടി.ആര്‍ രഞ്ജിത്ത്, എ. ധനലക്ഷ്മി, ലാവണ്യ ,ദീപ, ആദിത് നാരായണന്‍, ഗോകുല്‍ എന്നിവര്‍ പ്രസംഗിച്ചു.