കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോയ് പി എല്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ, ഭരണസമിതി അംഗങ്ങളായ സനിത ജോസഫ്, സാബു സി എം, ഗിരീഷ് കുമാര്‍ കെ, ലിറ്റി ജോസ്, ബിന്ദു, പഞ്ചായത്ത് സെക്രട്ടറി പ്രേമ എ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും കൃഷിഅസിസ്റ്റന്റ് സനിത നന്ദിയും പറഞ്ഞു.കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കളും പച്ചക്കറി വിത്തുകളും
മറ്റ് ഉത്പാദനോപാധികളും സൗജന്യമായി
വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *