ഉദുമ ആസ്ഥാനമായി താലൂക്ക് വേണം കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കണം പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി പൊതുയോഗം

പാലക്കുന്ന് : പള്ളിക്കര, ഉദുമ, ചെമ്മനാട്, പുല്ലൂര്‍ -പെരിയ, കുറ്റിക്കോല്‍, ബേഡഡുക്ക, ദേലമ്പാടി മുളിയാര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി ഉദുമ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ബേക്കല്‍ ടൂറിസവുമായി ബന്ധപെട്ട കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കണം. പരശുറാം, ഏറനാട് ട്രെയിനുകള്‍ക്ക് സ്റ്റോപ്പും ടിക്കറ്റ് റിസര്‍വേഷന്‍ പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. വാഹന അപകടങ്ങള്‍ പതിവാകുന്ന സംസ്ഥാന പാതയില്‍ കളനാട് ഓവര്‍ ബ്രിഡ്ജ് മുതല്‍
ബേക്കല്‍ വരെ ഡിവൈഡറും സൂചന സിഗ്‌നലുകളും റിഫ്ളെക്റ്റകളും സ്ഥാപിക്കണമെന്നും ഉദുമയില്‍ ബസ്സ്റ്റാന്‍ഡും മത്സ്യ മാര്‍ക്കറ്റും പണിയണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതെല്ലാം ബന്ധപെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തും.
അംബിക മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷനായി.
സുനീഷ് പൂജാരി, ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ അഡ്വ. കെ. ബാലകൃഷ്ണന്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ. വി. അപ്പു, പി. വി. ചിത്രഭാനു, വിദ്യാഭ്യാസ സമിതി ഭാരവാഹികളായ പള്ളം നാരായണന്‍, ബി. അരവിന്ദാക്ഷന്‍, എ. ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കൊക്കാല്‍, പി. പി. മോഹനന്‍, ശ്രീജ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *