രാജപുരം: പെര്‍ളയില്‍ ക്യാംപ്‌കോ കര്‍ഷക സംഗമം നടത്തി.ക്യാംപ്‌കോ വൈസ് പ്രസിഡന്റ്, ഡയറക്ടര്‍മാര്‍, മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍, ബദിയടുക്ക മാനേജര്‍, ബ്രാഞ്ച് മാനേജര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു
?ക്യാംപ്‌കോയുടെ ‘വിദ്യാനിധി’, ‘സാന്ത്വനം’ എന്നീ പദ്ധതികള്‍ അംഗങ്ങളുടെ ക്ഷേമത്തിനായുള്ള സഹകരണ സംഘത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ കര്‍ഷകന്റെ മകള്‍ക്ക് 50,000 രൂപയുടെ വിദ്യാഭ്യാസ ധനസഹായം കൈമാറി ക്യാംപ്‌കോകാഞ്ഞങ്ങാട്ശാഖയിലെ അംഗമായ ബി. രാഘവന്റെ
മകള്‍ കെ.സ്‌നേഹയ്ക്കാണ് തുക കൈമാറിയത്. ഹോസ്ദുര്‍ഗ്, പുല്ലൂര്‍ വില്ലേജിലെ അമ്പലത്തറ സ്വദേശിയായ വാഴക്കൂടന്‍ വീട്ടിലെ കുഞ്ഞമ്പു മണിയാണിയുടെ മകനാണ് രാഘവന്‍ .
?എം.എസ്സി അഗ്രികള്‍ച്ചര്‍ (ജനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്) ഒന്നാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കി തുടര്‍പഠനം നടത്തുകയാണ് സ്‌നേഹ പെര്‍ളയില്‍ നടന്ന ക്യാംപ്‌കോ കര്‍ഷക സംഗമത്തില്‍ ക്യാംപ്‌കോ പ്രസിഡന്റ് എസ്.ആര്‍.സതീഷ്ചന്ദ്ര സഹായം കൈമാറി.