രാജപുരം: ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡണ്ട് സുരേന്ദ്രന്റ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ്സ കള്ളാര്‍ മണ്ഡലം ഓഫീസില്‍ ഛായാചിത്രത്തിന്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കോണ്‍ഗ്രസ് കളളാര്‍ മണ്ഡലം പ്രസിഡണ്ട് സന്തോഷ് വി ചാക്കോ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ട് ബി അബ്ദുല്ല അധ്യക്ഷന്‍ വഹിച്ചു , ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ എം കെ മാധവനായര്‍ മുഖ്യ പ്രഭാഷണം നടത്തി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം സൈമണ്‍ , ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി രേഖ. പി, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി , വാര്‍ഡ് മെമ്പര്‍ സനിത, സുരേഷ് ഫിലിപ്പ്, സിജോ ടി ചാമക്കാല, സണ്ണി അന്തിക്കാട് എന്നിവര്‍ സംസാരിച്ചു