ജിയാ മോളുടെ പുഞ്ചിരി മായാതിരിക്കാന്‍ ചികിത്സ കമ്മിറ്റി രൂപികരിച്ചു അടിയന്തര മജ്ജ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപ വേണം.

രാജപുരം: കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ (ഇലക്കുടിക്കല്‍ ജിനീഷിന്റെയും ശ്രിഞ്ചുവിന്റെയും മകള്‍) അഞ്ചു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞു ജിയാമോള്‍ ജിനീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ നാടിന്റെ അടിയന്തിര സഹായം തേടുന്നു. ബ്ലഡ് ക്യാന്‍സര്‍ (രക്താര്‍ബുദം) എന്ന മാരക രോഗത്തോട് പോരാടുന്ന ഈ കുഞ്ഞിന്റെ ക്യാന്‍സര്‍ കോശങ്ങള്‍ ഇപ്പോള്‍ തലച്ചോറിനെക്കൂടി ബാധിച്ച നിലയിലാണ്. രണ്ടു വര്‍ഷം മുന്‍പ് കഠിനമായ ചികിത്സകളിലൂടെ രോഗാവസ്ഥയ്ക്ക് അല്പം കുറവുണ്ടായിരുന്നതാണ്. എന്നാല്‍ വിധി വീണ്ടും ആ കുഞ്ഞിനെ ക്രൂരമായി വേട്ടയാടുകയാണ്. ഇനിയൊരു നിമിഷം പോലും വൈകാതെ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ എത്രയും വേഗം ‘മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ’ (ആീില ങമൃൃീം ഠൃമിുെഹമിമേശേീി) നടത്തണമെന്നാണ് തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ (ങഇഇ) വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടിയന്തിരമായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ അടിയന്തിരമായി പറഞ്ഞത്. ഈ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കും
തന്നെ തുടര്‍ചികിത്സകള്‍ക്കുമായി ഏകദേശം 50 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. മകളുടെ ചികിത്സയ്ക്കായി ഇതിനോടകം സര്‍വ്വതും വിറ്റുപെറുക്കിയ ആ നിര്‍ധന കുടുംബത്തിന്, നിലവിലെ സാഹചര്യത്തില്‍ ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക തികച്ചും അസാധ്യമാണ്. ഒരു സാധാരണ കുടുംബത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വലിയൊരു ഭാരമാണിത്. ഇപ്പോള്‍ തന്നെ ഏകദേശം 25 ലക്ഷം രൂപയോളം ചിലവായി.
ഒരു കുഞ്ഞിന്റെ ജീവനും ആ
കുടുംബത്തിന്റെ കണ്ണീരും തുടയ്ക്കാന്‍ കള്ളാര്‍ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി കമ്മിറ്റിയുടെയും ഇടവക ജനങ്ങളുടെയും ജന പ്രതിനിധികളുടെയും, നേതൃത്വത്തില്‍ ജിയാമോള്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ടആക) രാജപുരം ബ്രാഞ്ചില്‍ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചു.
കാരുണ്യമതികളായ പൊതുജനങ്ങളും ഈ വിഷയത്തില്‍ ഇടപെട്ട് അഞ്ചുവയസ്സുകാരിയെ കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കണമെന്ന് കമ്മിറ്റി ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, രക്ഷാധികാരി ഫാ. ജോബിന്‍ പ്ലാച്ചേരി പ്പുറത്ത്, പ്രസിഡന്റ് സിജു ചാമക്കാല, സെക്രട്ടറി ചാണ്ടി കള്ളികാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

Account number: 45274560942
IFSC CODE: SBIN0062270
STATE BANK OF INDIA
BRANCH : RAJAPURAM

Leave a Reply

Your email address will not be published. Required fields are marked *