അപകട സാധ്യത ഇല്ലാതാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ , കാലിച്ചാനടുക്കം കൂവക്കല്ലില്‍ കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായ, വി. സി. ബി. കം ബ്രിഡ്ജ് പുനര്‍നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്റെ നേതൃത്വത്തില്‍ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറും ഓവര്‍സീയറും സ്ഥലം സന്ദര്‍ശിച്ചു, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ്, വാര്‍ഡ് കണ്‍വീനര്‍ സി. രാജേന്ദ്രന്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *