CLOSE
 
 
ഭയന്നിട്ടാണോ രാഹുല്‍ കേരളത്തില്‍?(ഭാഗം രണ്ട്)
 
 
 

പാളയത്തില്‍ പടയുമായി ബി.എസ്.പിയും, എസ്.പിയും ഒരുമ്പിട്ടിറങ്ങിയതാണ് 2014ലെ തെരെഞ്ഞെടുപ്പില്‍ രാഹുലിന് വോട്ടു കുറയാന്‍ കാരണമായത്. 2017ലെ നിയമസഭയി ഒറ്റക്കു നിന്നാണ് ബി.എസ്.പി ഒരു സീറ്റ് സ്വന്തമാക്കിയത്. കാലവും കഥയും മാറി. ഇത്തവണ മുന്നു കക്ഷികളുടെ വോട്ടും രാഹുലിലേക്ക് ചേര്‍ന്നൊഴികിയേക്കും.

രാഹുല്‍ വയനാടില്‍ മല്‍സരിക്കുന്നുണ്ടെങ്കില്‍ത്തന്നെ അത് അമേഠിയില്‍ സ്മൃതി ഇറാനിയെ ഭയന്നിട്ടാണോ? വര്‍ത്തമാന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതു നിഷേധിക്കുന്നു. അമേഠിയില്‍ മത്സരിച്ചാല്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടന്ന് പറയാന്‍ ഒരു ന്യായവും രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നില്ല.

എക്കാലവും കോണ്‍ഗ്രസിനെ വരിച്ച മണ്ഡലമാണ് അമേഠി. എന്നും കോണ്‍ഗ്രസിനേയും ഗാന്ധി കുടുംബത്തിനേയും ചേര്‍ത്ത് പിടിച്ചിട്ടേ ഉളളൂ. മോദി തരംഗമുണ്ടായ 2014ല്‍ ഉത്തര്‍ പ്രദേശ് ബിജെപി തൂത്ത് വാരിയപ്പോള്‍ വരെ അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിനെ കൈവിട്ടിരുന്നില്ല.

രാജീവ് മുതല്‍ രാഹുല്‍ വരെയുള്ള കാലയളവില്‍ കേവലം രണ്ട് തവണ മാത്രമാണ് ചരിത്രത്തില്‍ ഇതുവരെ അമേഠി കോണ്‍ഗ്രസിനെ കൈവിട്ടത്. രാജീവ് ഗാന്ധി മാത്രം നാല് തവണ അമേഠിയില്‍ നിന്ന് ജയിച്ചു. രാജീവ് ഗാന്ധിക്ക് ശേഷം സോണിയാ ഗാന്ധിയെ തുണച്ചു. മിന്നും ഭൂരിപക്ഷം സോണിയയ്ക്ക് നല്‍കി ആ വിധവയെ ഈ മണ്ഡലം ആശ്വസിപ്പിച്ചു. പിന്നീട് ഇന്നേവരെ രാഹൂല്‍ ഗാന്ധി. 2004, 2009, 2014 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി മൂന്ന് തവണ രാഹുല്‍ ജയിച്ചു കേറി. അതും മിന്നുന്ന ഭൂരിപക്ഷത്തില്‍. ഭൂരിപക്ഷത്തില്‍ അല്‍പ്പം മങ്ങലേറ്റത് 2014ല്‍ മാത്രമാണ്

2014ലെ മോദി തരംഗത്തിനു പോലും അമേഠിയുടെ കാരിരുമ്പു പോലെ ഉറച്ച കോണ്‍ഗ്രസ് വിശ്വാസത്തെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. 2004ല്‍ രാഹുലിന്റെ ആദ്യ മത്സരത്തില്‍ അമേഠി നല്‍കിയത് 2,90,853 വോട്ടിന്റെ ഭൂരിപക്ഷമാണ്. 2009ലെത്തിയപ്പോള്‍ ഭുരിപക്ഷം 3,70,198 ആയി ഉയര്‍ന്നു. 2014ല്‍ രാജ്യമെങ്ങും മോദി തരംഗം ആഞ്ഞ് വീശിയപ്പോഴും, ഉത്തര്‍ പ്രദേശിലെ ആകെ ഉള്ള 80 സീറ്റില്‍ 70ന് മുകളില്‍ സീറ്റുകള്‍ ബിജെപി തൂത്ത് വാരിയപ്പോഴും അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന്റെ മാനം കാത്തു.

ഇതിനിടെയാണ് ശകുനം മുടുക്കിയായി സ്മൃതി ഇറാനി ഈ മണ്ഡലത്തില്‍ അവതരിക്കുന്നത്. ഇറാനിക്കും വലുതായൊന്നും ചെയ്യാനൊത്തില്ല. ഭൂരിപക്ഷം മൂന്ന് ലക്ഷത്തില്‍ നിന്നും 1,07,903 ആയി കുറഞ്ഞുവെന്നു മാത്രം. ഇത്തവണ മണ്ഡലത്തില്‍ ചാവേറായി വീണ്ടും ഇറാനിയെ പടക്കിറക്കിയിട്ടുണ്ട്. മോദി തരംഗത്തിലും ഇടറാത്ത ബന്ധം 2019ലും തുടരുക തന്നെ ചെയ്യും എന്നു വേണം കരുതാന്‍.

2014ലെ രാഷ്ട്രീയ കാലാവസ്ഥയല്ല 2019ലെന്ന് നിരീക്ഷകര്‍ സമ്മതിക്കുന്നു. ഇന്ന് രാജ്യത്ത് പഴയത് പോലെ ഇന്ന് മോദി തരംഗമില്ല. മാത്രമല്ല ദേശീയ നേതാവ് എന്ന നിലയ്ക്ക് രാഹുല്‍ മോദിക്കൊത്ത എതിരാളിയായി ഉയര്‍ന്നു പൊങ്ങിയിരിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ വരവ് വഴി കോണ്‍ഗ്രസിനു പുതു ജീവന്‍ കൈവന്നിരിക്കുന്നു. ഇങ്ങനെ പോകുന്നു അനുകൂല ഘടകങ്ങള്‍ എന്നു മാത്രമല്ല, 2014നെ അപേക്ഷിച്ച് പുതിയ രഷ്ട്രീയ സാഹചര്യങ്ങള്‍ അവിടെ വളര്‍ന്നു വന്നിരിക്കുകയാണ്. മായാവതിയുടെ എസ്പിയും അഖിലേഷ് യാദവിന്റെ ബിഎസ്പിയും ഇന്ന് ഒപ്പമുണ്ട്. 2014ല്‍ കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും പരസ്പരം പോരടിച്ച് സ്വയം പിടഞ്ഞു മരിക്കുകയായിരുന്നു. മുട്ടനാടുകള്‍ തമ്മില്‍ മുട്ടി നോക്കിയപ്പോള്‍ കിട്ടയ വിടവിലുടെ നുഴഞ്ഞു കയറി ചോര ഊറ്റുകയായിരുന്നു ബി.ജെ.പി.

മുറത്തില്‍ കേറി പരസ്പരം കൊത്തിയും, കലഹിച്ചും, കലാപവുമുണ്ടാക്കിയും മായാവതിയും കൂട്ടരും ഒന്നിക്കേണ്ടുന്ന വോട്ടിനെ ഭിന്നിപ്പിച്ച 2014ലേയും 2017ലെ നിയമസഭയിലേയും അവസ്ഥ ഇന്നില്ല. മായാവതി തങ്ങളുടെ 57716 വോട്ടുകളാണ് കഴിഞ്ഞ തവണ വൃദ്ധാവിലാക്കിയത്. അഷിലേഷിന്റെ എസ്പി 25,527 വോട്ടുകള്‍ തുലച്ചു. ഇന്ന് എല്ലാം കലങ്ങിത്തെളിഞ്ഞിരിക്കുന്നു. രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മായാവതിയും ഒരേ ചേരിയിയില്‍ ഓരേ രാശിയിലാണ് ഇന്നത്തെ നില്‍പ്പ്. കോണ്‍ഗ്രസിനു ഗജകേസരി യോഗം പ്രവചിക്കാവുന്ന തെരെഞ്ഞെടുപ്പു ഫലമായിരിക്കും അമേഠിയില്‍ ഉണ്ടാവുക. എസ്പിയുടേയും ബിഎസ്പിയുടേയും വോട്ടുകള്‍ കൂടി അമേഠിയില്‍ രാഹുലിന് അനുകൂലമായാല്‍ ഇറാനി കണ്ടം വഴി ഓടേണ്ടിവരുമെന്ന രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ട്. ഇതു മാത്രമല്ല, ആം ആത്മിയുടെ മുഖ്യ ശത്രുവും ഇന്ന് കോണ്‍ഗ്രസല്ല, ബി.ജെ.പിയാണ്. അവരവിടെ രാഹുലിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുദ്ദേശിക്കുന്നില്ല.

അപ്പോഴും ബിജെപിയുടെ പ്രതീക്ഷ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിലാണ്. 2017ല്‍ കഴിഞ്ഞ യു.പി. നിയമസഭാ തെരെഞ്ഞെടുപ്പില്‍ അമേഠി ജില്ലയിലെ നാലു സീറ്റില്‍ ഒരെണ്ണം പോലും കോണ്‍ഗ്രസിനെ തുണച്ചില്ല എന്ന ആശ്വാസമാണ് ഇതിനു പിന്നില്‍. എന്നാല്‍ ആ പഴങ്കഥ ഇന്ന് പതിരായിരിക്കുകയാണ്. ബി.ജെ.പി ജയിച്ചത് അടക്കമുള്ള നാലു മണ്ഡലങ്ങളിലും ബി.എസ്.പിയും, എസ്.പിയും കോണ്‍ഗ്രസും അന്ന് ഒറ്റക്കു മല്‍സരിച്ചു വോട്ട് ശിഥിലമാക്കുകയായിരുന്നു. ഒറ്റക്ക് നിന്നാണ് ഒരു സീറ്റില്‍ ബി.എസ്.പി വിജയം കൊയ്തത്. കോണ്‍ഗ്രസിനേയും, ബി.ജെ.പിയോടൊപ്പം എസ്പിയോടും, ബി.എസ്പിയോടും നേരിട്ടു ഒറ്റക്കു യുദ്ധം ചെയ്യുക എന്ന ചുമതലയായിരുന്നു കോണ്‍ഗ്രസിനു 2014ലും, 2017ലും ചെയ്യേണ്ടി വന്നത്. ഇന്ന് സ്ഥിതി അതല്ല. കോണ്‍ഗ്രസും ബിഎസ്പിയും എസ്പിയും ഇപ്പോള്‍ ഒരുമിച്ചാണ്. രാഹുലിന്റെ ഭുരിപക്ഷം പതിന്മടങ്ങു വര്‍ദ്ധിപ്പിക്കാന്‍ ഇന്നത്തെ സാഹചര്യത്തിനു സാധിക്കും.

രാഹുല്‍ കേരളത്തില്‍ മല്‍സരിക്കുന്നുണ്ടെങ്കില്‍ അതിനു മറ്റൊരു രാഷ്ട്രീയ കാരണം കൂടിയുണ്ട്. ഉത്തരേന്ത്യയില്‍ പൊതുവേ പഴയ ജൈത്ര യാത്ര നടത്താന്‍ ബി.ജെ.പിയുടെ അങ്കക്കലിക്കു പണ്ടേപ്പോലെ ബാല്യമില്ലെന്നത് സത്യം. കോണ്‍ഗ്രസ് തിരിച്ചു വരാനിരിക്കുന്ന ഉത്തരേന്ത്യക്കൊപ്പം ദക്ഷിണേന്ത്യയില്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത കോണ്‍ഗ്രസിന്റെ സ്വാധീനം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുക എന്ന അവെു നയം പയറ്റികയാണ് കോണ്‍ഗ്രസ്. മരുന്നിനു പോലും ബി.ജെ.പിയില്ലാത്ത വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കുക വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാകമാനം മതേതര ജനാധിപത്യ സ്വാധീനങ്ങള്‍ പതിന്മടങ്ങു വര്‍ദ്ധിക്കാന്‍ കഴിയുമെന്ന് രാഷ്ട്രീയ കണക്കു കൂട്ടലുകളുണ്ട്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ പാറപ്പുറത്ത്...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്. കേരള...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട്...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ പരിപാലനരംഗത്തെ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത യുവതിയുടെ...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട്...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ ലഹരി...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല.അസുഖത്തെ...

Recent Posts

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ...

യൂബര്‍ ഈറ്റ്‌സ് വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു ; ഹോട്ടല്‍...

തിരുവനന്തപുരം: യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ പുഴുവിനെ...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ...

നീലേശ്വരം : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം സ്വദേശിക്കു മൂവായിരം രൂപ...

നീലേശ്വരം : അളവില്‍ കൂടുതല്‍ മദ്യവുമായി അറസ്റ്റിലായ തൈക്കടപ്പുറം...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100...

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത്...

പൊതുസ്ഥലത്ത് അടികൂടി:രണ്ടു പേര്‍ക്ക് 100 രൂപ വീതം പിഴ

കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് അടികൂടിയവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000...

പള്ളിക്കര : സ്‌കൂട്ടറില്‍...

സ്‌കൂട്ടറില്‍ പുഴമണല്‍ കടത്ത്: 5000 രൂപ പിഴ

പള്ളിക്കര : സ്‌കൂട്ടറില്‍ പുഴമണല്‍ കടത്തിയയാള്‍ക്ക് 5000 രൂപ...

Articles

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

error: Content is protected !!