വായനാ പക്ഷാചരണവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി

പാലക്കുന്ന് : ലൈബ്രറി കൗണ്‍സില്‍ ഉദുമ പഞ്ചായത്ത് സമിതിയും പാലക്കുന്ന് അംബിക ലൈബ്രറിയും, അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളും സംയുക്തമായി പി. എന്‍. പണിക്കര്‍ അനുസ്മരണവും വായനാ പക്ഷാചരണവും നടത്തി. ഉദുമ പഞ്ചായത്ത് തല പരിപാടി അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. സോയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി. ലക്ഷ്മി, പഞ്ചായത്തംഗം സി. കെ. വേണു, അരമങ്ങാനം അംബേദ്കര്‍ വായനശാല സെക്രട്ടറി പി. കുമാരന്‍ നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ ,അംബിക കോളേജ് പ്രിന്‍സിപ്പല്‍ വി. പ്രേമലത, ലൈബ്രറി പഞ്ചായത്ത് സമിതി കണ്‍വീനര്‍
സുധാകരന്‍ മൊട്ടമ്മല്‍, മൈത്രി വായന ശാല സെക്രട്ടറി മോഹനന്‍ മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ കവിത പാരായണം നടത്തി. അംബിക ലൈബ്രറി നടത്തിയ റിപ്പബ്ലിക് സദസ്സ് പ്രശ്‌നോത്തരി മത്സരത്തിലെ വിജയികളായ എ. ആര്യാനന്ദ, എ. ശിവകാര്‍ത്തികേയന്‍ (ഇരുവരും അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ) എന്നിവരെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *