സ്വകാര്യ ഭാഗങ്ങളില്‍ കമ്പ് കുത്തിക്കയറ്റി അസമില്‍ 15 കാരിയെ ക്രൂരമായി കൊലപ്പെടുത്തി

അസമിലെ ഹൈലകണ്ടി ജില്ലയില്‍ പതിനഞ്ചുകാരിയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. കുടുംബത്തിലുള്ളവര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖവും തലയും തല്ലിത്തകര്‍ക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ കമ്പ് കുത്തിക്കയറ്റിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ലൈംഗിക പീഡനത്തിന് ഇരയായാണ് കൊലപാതകം നടന്നതെന്നാണ് കുടുംബത്തിന്റെ സംശയം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ പീഡനം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ബന്ധുവീട്ടിലെ ചടങ്ങിന് പോയ പെണ്‍കുട്ടി, ഉറ്റബന്ധുവുമായി വഴക്കിട്ട് തനിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ചടങ്ങിനു ശേഷം വീട്ടിലെത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ദേശീയപാത 6 ഉപരോധിച്ചു. കേസില്‍ സംശയിക്കുന്ന അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവ വരികയാണെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *