വായനാദിനത്തിന് മാറ്റേകി കഥകളുടെ മുത്തശ്ശി സിസ്റ്റര്‍ .ഗ്ലാഡിസ്

മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുന്‍ റിട്ടയേര്‍ഡ് അധ്യാപിക സിസ്റ്റര്‍ ഗ്ലാഡിസ് ഉദ്ഘാടനം ചെയ്ത് വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികള്‍ക്ക് സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജോണ്‍സിയ, ബിജു എന്നിവര്‍ സംസാരിച്ചു. അധ്യാപിക സ്വപ്ന കുട്ടികളെ ഓടയില്‍ നിന്ന് എന്ന പുസ്തകം പരിചയപ്പെടുത്തി. വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയില്‍ അധ്യാപകരും കുട്ടികളും സജീവമായി പങ്കെടുത്തു. കഥാരചന , കുട്ടിക്കവിത പുസ്തകാസ്വാദനം, അക്ഷരമരം, റീഡേഴ്‌സ് തിയേറ്റര്‍ തുടങ്ങിയ ക്ലാസ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വായന വാരാചരണത്തിന് തുടക്കം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *