രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ വായനാ ദിനം ആചരിച്ചു. പ്രധാനാധ്യാപകന്‍ എബ്രാഹം കെ.ഒ വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്.ആര്‍. ജി കണ്‍വീനര്‍ സോണി കുര്യന്‍ വായനാ ദിന സന്ദേശം നല്‍കി. വായനാമാസാചരണത്തില്‍ പോസ്റ്റര്‍ നിര്‍മ്മാണം, പ്രസംഗ മത്സരം, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആസ്വാദനക്കുറിപ്പ് മത്സരം, ക്വിസ് മത്സരം, എന്റെ വക സ്‌കൂളിലേക്ക് ഒരു പുസ്തകം എന്നിങ്ങനെ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഷൈബി എബ്രാഹം, ചൈതന്യ ബേബി ശ്രുതി ബേബി, അനില തോമസ് ഡോണ്‍സി ജോജോ,ദിവ്യ ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.