രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുകയില വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരായ ദീപ കെ ആര്‍ , സുമ കെ എന്നിവര്‍ കുട്ടികള്‍ക്ക് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ക്ലാസ് നയിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് പ്രശാന്ത് പി ജി സ്വാഗതം പറഞ്ഞു. കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തി.