പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് എച്ച്എല്‍എല്‍

തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ (എച്ച്എല്‍എല്‍) ‘ബാക്ക് ടു സ്‌കൂള്‍’ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വഴുതക്കാട് കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്ലിന്റെ വിദ്യാഭ്യാസ-സാമൂഹിക വികസന വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്മെന്റ് അക്കാദമിയാണ് (എച്ച്എംഎ) പദ്ധതി നടപ്പാക്കുന്നത്. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എച്ച്എംഎ പബ്ലിക് ഹെല്‍ത്ത് പ്രോജക്ട്‌സ് മാനേജര്‍ ഡോ. കൃഷ്ണ എസ്.എച്ച്. നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ പിന്തുണ നല്‍കി അവരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. കൃഷ്ണ സംസാരിച്ചു. പിടിഎ പ്രസിഡന്റ് അഞ്ജു കെ.ആര്‍. അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്എല്‍എല്‍ സിഎസ്ആര്‍ മാനേജര്‍ ആദര്‍ശ്, പിടിഎ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ ജോര്‍ജ്, എസ്ആര്‍ജി കണ്‍വീനര്‍ ജോസ് റോയ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *