പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട ഉത്സവത്തിന് കണിയാമ്പാടി പ്രാദേശിക സമിതിയുടെയും ഉദുമ കൃഷിഭവന്റെ സഹകരണത്തോടെ കണിയാമ്പാടി പ്രദേശിക സമിതിയുടെ നേതൃത്വത്തില്‍ കണിയാമ്പാടി വയലില്‍ നെല്‍കൃഷിക്ക് വിത്തിട്ടു. ക്ഷേത്ര ആചാര സ്ഥാനീകര്‍ അരവിന്ദന്‍ കോമരം, മുരളി കോമരം, ഗോപാലന്‍ കോമരം, കരുണന്‍ കോമരം,കരുണാകരന്‍ കോമരം,മോഹനന്‍ കോമരം എന്നിവര്‍ ചേര്‍ന്ന് നെല്‍കൃഷി വിത്തിടല്‍ കര്‍മ്മം നിര്‍വഹിച്ചു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. രാധിക, പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍, ഉദുമ കൃഷി ഓഫീസര്‍ പി.വി.വിനീത്, ക്ഷേത്ര കോയ്മ മുങ്ങത്ത് കുമാരന്‍ നായര്‍, ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി. വി. കൃഷ്ണന്‍, കരുണന്‍ കണിയാമ്പാടി , ടി.വി ശശീന്ദ്രന്‍, ജഗന്‍ പാലക്കുന്ന്, രാമകൃഷ്ണന്‍ കണിയാമ്പാടി, ശാന്ത സുകുമാരന്‍, പുഷ്പ ജയന്‍, ജഗദീശന്‍ ആറാട്ടുകടവ്, പ്രമോദ് കണിയാമ്പാടി, സുധീഷ് കൃഷ്ണന്‍, രാജന്‍ പൂച്ചക്കാട്, ജിതിന്‍ ചന്ദ്രന്‍ വെളുത്തോളി എന്നിവര്‍ സംസാരിച്ചു. കെടികെ അംഗങ്ങള്‍ മാതൃസമിതി അംഗങ്ങള്‍, കൂട്ടായ്മ, ക്ലബ് അംഗങ്ങള്‍ പങ്കെടുത്തു ജനുവരി 22 മുതല്‍ 27 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ അന്നദാനത്തിന് ആവശ്യമായ അരി ജൈവ കൃഷിയിലൂടെ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ഇറക്കുന്നത്.