പുത്തരിക്കും കലംകനിപ്പിനും മാതൃസമിതിയുടെ നേതൃത്വത്തില്‍ വിളവെടുക്കുന്ന നെല്ല് :വിത്തിടല്‍ നടത്തി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കേന്ദ്ര മാതൃ സമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. ക്ഷേത്രത്തില്‍ തുലാമാസത്തിലെ പത്താമുദയ നാളില്‍ നടക്കുന്ന പുത്തരിക്കും പിന്നീട് നടക്കുന്ന കലംകനിപ്പ് നിവേദ്യത്തിനുമായി മാതൃസമിതി വിളയിച്ചെടുക്കുന്ന നെല്ല് ഉപയോഗിക്കും. ഉദയമംഗലം പാടശേഖരത്തില്‍ പെടുന്ന കണ്ണികുളങ്ങര വലിയവീട് തറവാടിന് സമീപത്തെ ഒരേക്കര്‍ വയലിലാണ് കൃഷി ചെയ്യുന്നത്.

നെല്‍കൃഷിയുടെ വിത്തിടല്‍ കര്‍മ്മം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി പ്രസിഡന്റ് കെ. വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, സെക്രട്ടറി കെ. വി. ഗിരിഷ് ബാബു, ട്രഷറര്‍ പി. വി. ചിത്രഭാനു, കേന്ദ്ര കമ്മിറ്റി അംഗം ഉദയമംഗലം സുകുമാരന്‍ , ക്ഷേത്ര മാതൃസമിതി പ്രസിഡണ്ട് മിനി ഭാസ്‌കരന്‍, ട്രഷറര്‍ ഉഷ ഭാസ്‌കരന്‍, സുധര്‍മ ശിവാനന്ദന്‍, പുഷ്പദാസ്, ശ്രീലേഖ ദാമോദരന്‍, പ്രാദേശിക മാതൃസമിതി സെക്രട്ടറി രമ്യ പുരുഷോത്തമന്‍, കെ. ഭാസ്‌കരന്‍, ടി. വി. കുമാരന്‍, അശോക് കുമാര്‍, ഹരിദാസ് ഓളി, കണ്ണന്‍ ചട്ടഞ്ചാല്‍, രോഹിണി ചാപ്പ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *