കോടോം ബേളൂര്‍ പഞ്ചായത്തിലെ തട്ടുമ്മല്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു

രാജപുരം:കോടോം ബേളൂര്‍ പഞ്ചായത്തിലെ തട്ടുമ്മല്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു .
കഴിഞ്ഞ സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് 1.5 കോടി രൂപ സ്റ്റേഡിയം നവീകരണത്തിനായി മാറ്റി വെച്ചത് , സ്റ്റേഡിയത്തിന്റെ ഡിസൈന്‍ അന്തിമമാക്കുന്നതിന് വേണ്ടി പൊതുമാരാമത്ത് എ എക്‌സി പ്രകാശന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് ആര്‍ക്കിടെക് വിഭാഗം ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു..
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. ജയചന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. രഘുനാഥ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പ്, പഞ്ചായത്തംഗം ടി. കൃഷ്ണന്‍, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, മുന്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ. എന്‍എസ്,
എച്ച്. നാഗേഷ്, രാമചന്ദ്രന്‍, വര്‍ഗീസ് എന്നിവര്‍ ഉദ്യോഗസ്ഥരോടെപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *