രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ വരവറിയിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു. തങ്ങളുടെ ഇഷ്ട താരങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളുടെ ജേഴ്‌സിയണിഞ്ഞ് നൂറിലധികം വിദ്യാര്‍ത്ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. പഞ്ചായത്തംഗം ബിന്ദു ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ജോസ് മോന്‍ സിറിയക്ക്, എസ് എം സി ചെയര്‍മാന്‍ ശശിധരന്‍ , ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പ്രശാന്ത് പി ജി എന്നിവര്‍ സംസാരിച്ചു. കായികാധ്യാപകന്‍ പ്രവീണ്‍ പൂങ്ങോട്, അധ്യാപകരായ അഭിനന്ദ് സി വി , രാജന്‍ ചുള്ളി, നിധിന്‍ കെ എന്‍ , അനില്‍കുമാര്‍, സുമതി എം എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പ്രവചന മത്സരം, പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം, ക്വിസ് മത്സരം, രാജ്യങ്ങളെ പ്രതിനിധീകരിച്ച് ക്ലാസ് തല ഫുട്‌ബോള്‍ മത്സരം, കൊളാഷ് മത്സരം എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കും.