എസ് എസ് എഫ് പാണത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവിന് സമാപനം സമാപന സമ്മേളനം എസ് വൈ എസ് കാഞ്ഞങ്ങാട് ഓര്‍ഗനൈസിങ് സെക്രട്ടറി റാഷിദ് ഹിമമി സഖാഫി ഉല്‍ഘാടനം ചെയ്തു*

ചുള്ളിക്കര : വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക ശേഷിയെ ഉണര്‍ത്തി പ്രതിഭകളുടെ വസന്തം തീര്‍ത്ത് ഏറെ ആവേശം തീര്‍ത്ത മത്സരങ്ങള്‍ക്കൊടുവില്‍ എസ് എസ് എഫ് പാണത്തൂര്‍ സെക്ടര്‍ തല സാഹിത്യോത്സവ് പാണത്തൂര്‍ ശുഹദ എഡ്യൂക്കേഷന്‍ സെന്ററില്‍ ആവേശകരമായി സമാപിച്ചു. പാണത്തൂര്‍, ചെമ്പേരി, തോട്ടം, ബളാന്തോട്, കോളിച്ചാല്‍, കള്ളാര്‍, ചുള്ളിക്കര എന്നീ
വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിരവധി മത്സരാര്‍ത്തികള്‍ പങ്കെടുത്ത കലാമാമാങ്ക മത്സരങ്ങള്‍ നാടിന് പുതിയൊരു സാംസ്‌കാരിക വസന്തമാണ് സമ്മാനിച്ചത്. മദ്ഹ് ഗാനം, പ്രസംഗം, മാപ്പിളപ്പാട്ട്, സൂഫിഗീതം, , ചിത്രരചന, ക്വിസ് തുടങ്ങി വിവിധ വേദികളിലായി കടുത്ത മത്സരങ്ങള്‍ക്കാണ് വേദി സാക്ഷിയായത്.

വിജയികളായ പ്രതിഭകള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു.
ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ട്രോഫികളും സമ്മാനിച്ചു.തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ 232 പോയിന്റുകള്‍ നേടി തോട്ടം യൂണിറ്റ് ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. 202 പോയിന്റുകളോടെ പാണത്തൂര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും, 193 പോയിന്റുകള്‍ നേടിയ ചുള്ളിക്കര യൂണിറ്റ് മൂന്നാമതും, 192 പോയിന്റുകളോടെ ചെമ്പേരി യൂണിറ്റ് നാലാമതുമെത്തി. സെക്ടര്‍ തല മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകള്‍ ഡിവിഷന്‍ തല മത്സരങ്ങളില്‍ പങ്കെടുക്കും.

വിവിധ വേദികളിലായി നടന്ന മത്സരങ്ങള്‍ക്ക് ശേഷം പ്രൗഢഗംഭീരമായ സമാപന സമ്മേളനവും സമ്മാനദാനവും നടന്നു. എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് കാഞ്ഞങ്ങാട് സോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി റാഷിദ് ഹിമമി ഉദ്ഘാടനം നിര്‍വ്വഹിച്ചു.ശിഹാബുദീന്‍ അഹ്‌സനി, എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ സ്വാന്തനം സെക്രട്ടറി നൗഷാദ് ചുള്ളിക്കര, എസ് . എസ്. എഫ് പാണത്തൂര്‍ സെക്ടര്‍ പ്രസിഡന്റ് അജ്മല്‍ കുടുംബൂര്‍, സെക്രട്ടറി ഹബീബ് ഹിമമി ചെമ്പേരി, സ്വാലിഹ് ചെമ്പേരി ശുഐബ് സഖാഫി, ഹനീഫ ഉസ്താദ്, ജഅഫര്‍ സഅദി,അബ്ദുല്‍ സലാം ആനപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

വിജയികളായ പ്രതിഭകള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് എവര്‍റോളിംഗ് ട്രോഫികള്‍ വിതരണം ചെയ്തു.സെക്ടര്‍ ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ സജീവ സാനിധ്യമായി.

Leave a Reply

Your email address will not be published. Required fields are marked *