ആടിനെ പട്ടിയാക്കാന്‍ നോക്കണ്ട പിഎം ശ്രീ പദ്ധതി കേരളം ഒരു രൂപ പോലും വാങ്ങിയിട്ടില്ല വി. ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും, ഇതിനായി സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ള തൊടുനായങ്ങള്‍ പറയുകയാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു. കേരളത്തില്‍ പിഎം ശ്രീ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി കേന്ദ്രത്തില്‍ നിന്ന് ഒരു നയാപൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ട് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടന്നപ്പോഴാണ് പിഎം ശ്രീ ധാരണാപത്രം മരവിപ്പിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഒരു നിലപാടും ഭരണപക്ഷത്തെത്തിയപ്പോള്‍ മറ്റൊരു നിലപാടുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ നയം തന്നെ വലിയ പ്രശ്‌നങ്ങള്‍ നിറഞ്ഞതാണെന്നും വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *