ഖനന ഭൂമിയില്‍ ഹരിത വിസ്മയം തീര്‍ത്ത് കെ.സി.സി.പി.എല്‍; ഖനന ഭൂമിയില്‍ തീര്‍ത്ത പച്ചത്തുരുത്തും കാര്‍ഷിക മുന്നേറ്റവും സംസ്ഥാനത്തിന് തന്നെ മാതൃക

വ്യവസായ ശാലകള്‍ക്കും ഖനന കേന്ദ്രങ്ങള്‍ക്കും പ്രകൃതി സംരക്ഷണം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ തലയടുക്കത്ത് പ്രവര്‍ത്തിക്കുന്ന കെ.സി.സി.പി.എല്‍. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഈ പൊതുമേഖലാ കളിമണ്‍-ലാറ്ററേറ്റ് ഖനന കേന്ദ്രം തരിശായി കിടന്ന ഖനന ഭൂമിയില്‍ തീര്‍ത്ത പച്ചത്തുരുത്തും കാര്‍ഷിക മുന്നേറ്റവും സംസ്ഥാനത്തിന് തന്നെ മികച്ച മാതൃകയാവുകയാണ്.

ഖനനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് മണ്ണ് നികത്തി പ്രത്യേകമായി തയ്യാറാക്കിയാണ് ഇവിടെ പച്ചത്തുരുത്ത് നിര്‍മ്മിച്ചിരിക്കുന്നത്. നെന്മേനിവാക, പുന്ന, രുദ്രാക്ഷം, ഏഴിലംപാല, കുരുന്താളി തുടങ്ങിയ വംശനാശം നേരിടുന്ന സസ്യങ്ങള്‍ ഉള്‍പ്പെടെ 180 ഇനങ്ങളിലായി 1700ലധികം പ്രാദേശിക സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്. ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായി മാറിയ ഇവിടേക്ക് ശലഭങ്ങളും തേനീച്ചകളും കൂട്ടത്തോടെ എത്തുന്നത് സമീപ പ്രദേശങ്ങളിലെ കാര്‍ഷിക വിളകളുടെ പരാഗണത്തിനും വലിയ തോതില്‍ സഹായിക്കുന്നു. വരള്‍ച്ചാ സമയത്ത് പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും മികച്ചൊരു ആവാസവ്യവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *