നീലേശ്വരം : മന്നം പുറത്ത് കാവ് കലശ ഉത്സവുമായി ബന്ധപെട്ട് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നീലേശ്വരം നഗരസഭ കാവിലും പരിസരത്തും ബോട്ടില്‍ ബൂത്തകള്‍ സ്ഥാപിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ പി.എം സന്ധ്യയുടെ അധ്യക്ഷതയില്‍ നടന്ന ബോട്ടില്‍ ബൂത്ത് വിതരണ പരിപാടി നഗരസഭാ ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി ഉല്‍ഘാടനം ചെയ്തു , നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ , കെ.സതീശന്‍ , ഇ ചന്ദ്രമതി , ഇ.കെ ചന്ദ്രന്‍ , വ്യാപാരി വ്യവസായി എകോപന സമിതി സെക്രട്ടറി വിനോദ് കുമാര്‍ വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ മോഹനന്‍ , നീലേശ്വരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജിത കെ , അടക ഹേമലത ദേവസ്വം എക്സികുട്ടീവ് ഓഫീസര്‍ സി.വി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.വി. സുരേന്ദ്രന്‍ സ്വാഗതവും നഗരസഭ സെക്രട്ടറി അനുപമ സദാനന്ദന്‍ നന്ദിയും പറഞ്ഞു കൗണ്‍സിലര്‍മാരായ ലീല പി.കെ , രജിത ടി. കെ, സുനിത പി.വി , ഷിജിത പി.കെ ശാന്ത എം , രാജം വി , പ്രകാശന്‍ കെ , പ്രകാശന്‍ വിപി , സതീശന്‍ കെ പി., നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.