കാസര്‍കോട് പാണലത്ത് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് ദാരുണമായി മരിച്ചത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി.
തുടര്‍ച്ചയായ സ്ത്രീധന പീഡനമാണ് സുഫൈദയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. യുവതിയുടെ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായാണ് പരാതി. ഈ ആരോപണങ്ങളെത്തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഫൈദയുടെ ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.