പുതുപുത്തന്‍ ലുക്കില്‍ ഹോണ്ട സിറ്റി 2026 ഫെയ്സ്ലിഫ്റ്റ്; ഡിസൈന്‍ മാറ്റങ്ങളും സവിശേഷതകളും പുറത്ത്

2026 മെയ് 22-ന് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി പുതിയ ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാറിന്റെ പ്രധാന ഡിസൈന്‍ മാറ്റങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മുന്‍ ഗ്രില്ല്, ഡോര്‍ സില്‍സ്, വിന്‍ഡോ ലൈന്‍ എന്നിവയിലെ ബ്ലാക്ക്-ഔട്ട് ക്രോം എലമെന്റുകളും, ആധുനിക രീതിയിലുള്ള കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും കാറിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. മുന്‍വശത്തും പിന്‍വശത്തുമുള്ള ബമ്പറുകളില്‍ കറുത്ത ട്രിമ്മുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, പുതിയ ഡിസൈനിലുള്ള ബ്ലാക്ക്-ഔട്ട് അലോയ് വീലുകള്‍ ഒഴിച്ചാല്‍ സൈഡ് പ്രൊഫൈലില്‍ കാര്യമായ മാറ്റമില്ല. പിന്‍ഭാഗത്ത് ടെയില്‍ലാമ്പ് ഡിസൈന്‍ നേരിയ തോതില്‍ പരിഷ്‌കരിച്ചിരിക്കുന്നു. മുന്നിലെ ക്യാമറയുടെ സാന്നിധ്യം 360-ഡിഗ്രി ക്യാമറയോ എഡിഎഎസ് ഫീച്ചറോ ഈ കാറിലുണ്ടെന്ന സൂചന നല്‍കുന്നു.

കാറിന്റെ അളവുകളില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല; നിലവിലെ മോഡലിന്റെ അതേ 4,583ാാ നീളവും, 1,748ാാ വീതിയും, 1,489ാാ ഉയരവും, 2,600ാാ വീല്‍ബേസും പുതിയ മോഡലും നിലനിര്‍ത്തും. 165ാാ ഗ്രൗണ്ട് ക്ലിയറന്‍സും 506 ലിറ്റര്‍ ബൂട്ട് സ്‌പേസും ഇതിലുമുണ്ടാകും. ഇന്റീരിയര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെങ്കിലും, മെച്ചപ്പെട്ട യൂസര്‍ ഇന്റര്‍ഫേസോടുകൂടിയ വലുപ്പമേറിയ പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ പ്രതീക്ഷിക്കാം. പുതിയ ക്യാബിന്‍ തീം, പ്രീമിയം ട്രിമ്മുകള്‍, പുതുക്കിയ അപ്‌ഹോള്‍സ്റ്ററി എന്നിവയും കൂടുതല്‍ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയേക്കും.

മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റമില്ലാതെയാണ് പുതിയ ഹോണ്ട സിറ്റി എത്തുന്നത്. 6-സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാകും ഇതിലുണ്ടാകുക. ഇത് 121യവു പവറും 145ചാ ടോര്‍ക്കും ഉത്പാദിപ്പിക്കും. അതോടൊപ്പം, 98 യവു കരുത്തും 127 ചാ ടോര്‍ക്കും നല്‍കുന്ന, ലഇഢഠ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ പെട്രോള്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പും ലഭ്യമായിരിക്കും. നിലവിലെ മോഡലിന്റെ എക്‌സ്-ഷോറൂം വില 11.99 ലക്ഷം മുതല്‍ 16.07 ലക്ഷം രൂപ വരെയാണ്. പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പിന് ഇതിനേക്കാള്‍ നേരിയ തോതില്‍ വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *