രാജപുരം: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ രാഘവന്‍ മാഷ് വിഷയാവതരണം നടത്തി. ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഭാവി തലമുറയ്ക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വന്ദന ടി.പി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ പി.സി, പഞ്ചായത്ത് സെക്രട്ടറി ജയന്‍ ഡി നായര്‍, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍, കൃഷി ഓഫീസര്‍, എല്‍.ഐ.ഡി & ഇ.ഡബ്ല്യു അസിസ്റ്റന്റ് എന്‍ജിനീയര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എ അക്രഡിറ്റഡ് എന്‍ജിനീയര്‍ എന്നിവര്‍ സംസാരിച്ചു. ജലസംരക്ഷണം ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും ”ജലം സംരക്ഷണം നമുക്ക്, വരും തലമുറയ്ക്ക്” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.