സില്‍വര്‍ലൈന്‍ പദ്ധതിയും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനവും റദ്ദാക്കി; വി.ഡി. സതീശന്‍

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി പുറപ്പെടുവിച്ചിരുന്ന ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പദ്ധതി അനിശ്ചിതമായി നീണ്ടുപോയതോടെ, ഭൂമി വാങ്ങാനോ വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. സ്വന്തം മകളുടെ വിവാഹാവശ്യങ്ങള്‍ക്കായി പോലും വായ്പയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *