തിരുവനന്തപുരം: നിയുക്ത കാസര്‍കോട് എംഎല്‍എ. കല്ലട്ര മാഹിന്‍ ഹാജിയുടെ അഭ്യര്‍ത്ഥനയില്‍ മുഖ്യമന്ത്രി വിഡി. സതീശന്‍ നേരിട്ട് ഇടപെട്ടതോടെ കല്ലടുക്ക – ചെര്‍ക്കള റോഡ് അഭിവൃദ്ധിപ്പെടുത്തലിന് 29.83 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ അംഗീകരിച്ചു. നേരത്തെ ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികത്വം പറഞ്ഞ് കൈയൊഴിയാനുള്ള വലീയ ശ്രമം നടക്കുന്നതി നിടെയാണ് മുഖ്യമന്ത്രി യുടെ ഇടപെടലില്‍ അനുകൂല നടപടിയുണ്ടായത്.
കിമി. 33/000 – 52/190 യുള്ള ഭാഗത്ത് ആദ്യഘട്ട ത്തില്‍ ബിഎം.പ്രവര്‍ത്തി പൂര്‍ത്തീക രിച്ചിരുന്നു. പ്രസ്തുത റോഡിന് ബിസി. പ്രവര്‍ത്തിക്ക് വേണ്ടിയാണ് 29.83 കോടിയുടെ എസ്റ്റിമേറ്റിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്. കിഫ്ബി സിഇഒ.മിനി ആന്റണിഐഎഎസ്,കെആര്‍എഫ്ബി. പ്രൊജക് ഡയറക്ടര്‍ അശോക് കുമാര്‍ എന്നിവരുമായും മാഹിന്‍ ഹാജി ചര്‍ച്ചനടത്തി ജാസ്മിന്‍ കണ്‍സ്ട്ര ക്ഷന്‍ കമ്പനിക്കാണ് പ്രവര്‍ത്തി ലഭ്യമായത്. മാഹിന്‍ കേളോട്ടും ഒപ്പമുണ്ടായിരുന്നു.