ചെപ്പോക്കില്‍ പ്ലേ ഓഫ് യുദ്ധം ചെന്നൈയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍

പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിങ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് ചെപ്പോക്കില്‍ നേര്‍ക്കുനേര്‍. നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടം കടുപ്പമേറിയതായതിനാല്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ എളുപ്പമാകും. എന്നാല്‍ തോറ്റാല്‍ മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിക്കേണ്ടി വരും. ചെന്നൈയ്ക്കാകട്ടെ ഇന്ന് വിജയം അനിവാര്യമാണ്. തോല്‍വി വഴങ്ങിയാല്‍ ടൂര്‍ണമെന്റില്‍ നിന്നുള്ള പുറത്താകലിന് അത് കാരണമായേക്കാം. ഇന്നത്തെ മത്സരത്തിന് ശേഷം ഹൈദരാബാദിന് ആര്‍സിബിക്കെതിരെയും, ചെന്നൈയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുമാണ് അടുത്ത മത്സരങ്ങള്‍. പ്ലേ ഓഫ് സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ഇരുടീമുകള്‍ക്കും ഇനി വരും മത്സരങ്ങളിലെല്ലാം വിജയം കൂടിയേ തീരൂ.

Leave a Reply

Your email address will not be published. Required fields are marked *