ഒരു മത്സരത്തില്‍ പലവട്ടം തലമാറി ഓറഞ്ച് ക്യാപ് ഗില്ലിനെ രണ്ട് റണ്‍സിന് മറികടന്ന് സായ് സുദര്‍ശന്‍ ഒന്നാമത്

അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാഴ്ചയ്ക്കായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഒരു മത്സരത്തിനിടെ തന്നെ ഓറഞ്ച് ക്യാപ് പലതവണയാണ് ഒരേ ടീമിലെ രണ്ട് സഹതാരങ്ങളുടെ തലമാറിയത്. ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങളായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും തമ്മിലായിരുന്നു ഈ റണ്‍വേട്ടയിലെ ആവേശപ്പോരാട്ടം. ഒടുവില്‍ രണ്ട് റണ്‍സിന്റെ നേരിയ ലീഡില്‍ ഗില്ലിനെ മറികടന്ന് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയ സായ് സുദര്‍ശന്റെ തലയിലായിരുന്നു ഓറഞ്ച് ക്യാപ്. എന്നാല്‍ 22 റണ്‍സെടുത്തു നില്‍ക്കെ കൈമുട്ടിന് പരിക്കേറ്റ് സുദര്‍ശന്‍ കളം വിട്ടു. ഇതിന് പിന്നാലെ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ച്വറി തികച്ചതോടെ സുദര്‍ശനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കി. എന്നാല്‍ കഥ അവിടെയും തീര്‍ന്നില്ല. ഗില്‍ പുറത്തായതിന് പിന്നാലെ പരിക്കിന്റെ വേദന മറന്ന് സുദര്‍ശന്‍ വീണ്ടും ക്രീസിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *