ഇന്ത്യയുടെ ഇന്ധനസുരക്ഷയ്ക്ക് കരുത്തായി യു.എ.ഇ 500 കോടി ഡോളറിന്റെ തന്ത്രപ്രധാന കരാര്‍ നിലവില്‍വന്നു

നിലവിലെ ആഗോള പ്രതിസന്ധികളെ മറികടക്കാനും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഇന്ധനക്ഷാമത്തെ മുന്‍കൂട്ടി പ്രതിരോധിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയും യു.എ.ഇ.യും തമ്മില്‍ തന്ത്രപ്രധാനമായ നിക്ഷേപ കരാറില്‍ ഒപ്പുവെച്ചു. മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു വിദേശരാജ്യവുമായി ഒപ്പുവെക്കുന്ന ഏറ്റവും മികച്ചതും ശക്തവുമായ കരാറാണിത്. 500 കോടി ഡോളറിന്റെ വന്‍ നിക്ഷേപമാണ് കരാറിന്റെ ഭാഗമായി യു.എ.ഇ. ഇന്ത്യയില്‍ നടത്തുന്നത്.

ആഗോളതലത്തില്‍, പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ധനലഭ്യതയുമായി ബന്ധപ്പെട്ടാണ്. യു.എ.ഇ.യുടെ ഈ വന്‍ നിക്ഷേപത്തോടെ രാജ്യത്തിന്റെ ആ ആശങ്കകള്‍ക്ക് വലിയ പരിഹാരമാകും. ഇന്ത്യയുടെ ഇന്ധന സംഭരണശേഷി ഗണ്യമായി ഉയര്‍ത്താന്‍ ഈ പദ്ധതി സഹായിക്കും. എല്‍.പി.ജി., എല്‍.എന്‍.ജി. സംഭരണശേഷി വര്‍ധിക്കുന്നതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ഇന്ധന മേഖല സുരക്ഷിതമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *