തിരുവനന്തപുരം: കേരളത്തില്‍ പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങവെ, മന്ത്രിസഭയിലെ വകുപ്പ വിഭജനം സംബന്ധിച്ച അന്തിമ ചിത്രം ഇന്നറിയാം. മന്ത്രിമാരുടെ പൂര്‍ണ്ണ പട്ടിക ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും. കോണ്‍ഗ്രസ് പ്രതിനിധികളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ രാവിലെ മണിക്ക് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും.
മുഖ്യമന്ത്രി പദവിക്ക് പുറമേ ധനകാര്യം, തുറമുഖം എന്നീ സുപ്രധാന വകുപ്പുകള്‍ വി.ഡി. സതീശന്‍ തന്നെ കൈകാര്യം ചെയ്‌തേക്കും. കെ. മുരളീധരന് ആരോഗ്യവകുപ്പും, എ.പി. അനില്‍കുമാറിന് ടൂറിസം-എക്‌സൈസ് വകുപ്പുകളും ലഭിക്കാനാണ് സാധ്യത. സണ്ണി ജോസഫിന് റവന്യൂ വകുപ്പും പി.സി. വിഷ്ണുനാഥിന് ഉന്നതവിദ്യാഭ്യാസ വകുപ്പും നല്‍കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണകളില്‍ നിന്ന് വ്യത്യസ്തമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോണ്‍ഗ്രസ് നേരിട്ട് ഏറ്റെടുക്കുമെന്നാണ് സൂചന. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യനീതി വകുപ്പ് ലഭിച്ചേക്കും.