പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ലക്ഷങ്ങള്‍ കവര്‍ന്ന വിദ്യാര്‍ഥികള്‍ പിടിയില്‍

ബെംഗളൂരു: സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് ഹണിട്രാപ്പിലൂടെ യുവാവിനെ തടവിലാക്കി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ വിവേക്, ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിയായ നിഖില്‍ എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 47 ഗ്രാമിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും ഉള്‍പ്പെടെ ആകെ ആറ് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവില്‍ ബിപിഒ കമ്പനി ജീവനക്കാരനായ 26-കാരനാണ് ഇരുവരുടെയും ഹണിട്രാപ്പ് തട്ടിപ്പിനിരയായത്. ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പ്രതികള്‍ യുവാവുമായി നിരന്തരം ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. യുവാവിന്റെ പൂര്‍ണ്ണ വിശ്വാസം നേടിയെടുത്ത ശേഷം കെ.ആര്‍ പുരത്ത് നേരിട്ട് കാണാമെന്ന് പറഞ്ഞ് ഇവര്‍ വിളിച്ചുവരുത്തി. യുവാവ് സ്ഥലത്തെത്തിയ ഉടന്‍ പ്രതികള്‍ ബൈക്കിന്റെ താക്കോല്‍ ബലമായി പിടിച്ചെടുക്കുകയും, തങ്ങളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *